**********സ്വാഗതം************ മാവേലിനാട്.: October 2006

Monday, October 09, 2006

 

ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കണം...

മാവേലിനാട്‌ മാസിക ജൂലൈ ലക്കം കേരളത്തിന്റെ മത്സ്യബന്ധനവകുപ്പു മന്ത്രി എസ്. ശര്‍മ്മ സമക്ഷം ഒരു നിര്‍ദ്ദേശം വച്ചിരുന്നു. 16-06-06 ലെ കേന്ദ്രക്യബിനറ്റ്‌ തീരുമാനപ്രകാരം രൂപീകരിക്കാനുദ്ദേശിക്കുന്ന നാഷണല്‍ ഫിഷറീസ്‌ ഡെവലപ്‌ മെന്റ്‌ ബോര്‍ഡിന്റെ (NFDB) ആസ്ഥാനം കേരളമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇതായിരുന്നു നിര്‍ദ്ദേശം.
അടുത്ത ആറുവര്‍ഷക്കാലം 2100 കോടി രൂപ, ശുദ്ധജലമത്സ്യകൃഷി, അണക്കെട്ടിനുള്ളിലെ മത്സ്യകൃഷി, ഉള്‍നാടന്‍ മത്സ്യകൃഷി, ഈ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിലൂടെ 2012 ഓടെ 39 ലക്ഷം ടണ്‍ മത്സ്യോല്‍പാദനവും 35 ലക്ഷം തൊഴിലവസരങ്ങളും ഈ പദ്ധതി ലക്ഷ്യമിടുന്നു.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം(ആറു ലക്ഷം ടണ്‍) സമുദ്രമത്സ്യം പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന, ജലാശയങ്ങളാല്‍ സമൃദ്ധമായ കേരളം എന്തുകൊണ്ടും നാഷണല്‍ ഫിഷറീസ്‌ ഡെവലപ്‌മെന്റ്‌ ബോര്‍ഡ്‌ ആസ്ഥാനത്തിന് അനുയോജ്യമാണെന്നും 'മാവേലിനാട്‌' മന്ത്രിക്കെഴുതി.
മൂന്നു മാസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒക്ടോബര്‍ മാസം 7ന്‌ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ NFDB ആസ്ഥാനം ഉദ്ഘാടനം ചെയ്തു-ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍ !!'
മാവേലിനാട്‌ നടത്തിയ തുടരന്വേഷണഫലങ്ങള്‍ കൂടുതല്‍ ഞെട്ടിക്കുന്നതായിരുന്നു. ഈ ആവശ്യമുന്നയിച്ച്‌ ഒരു കത്തോ ഫോണ്‍ കോളോ പോലും കേരളത്തില്‍ നിന്ന് പോയിട്ടില്ല. ഒരാളും കേന്ദ്ര ഫിഷറീസ്‌ വകുപ്പുമായി സംസാരിച്ചില്ല.അടുത്ത ആറുവര്‍ഷക്കാലം 2100 കോടി രൂപയുടെ ഒരു പ്രധാന ഭാഗം കേരളത്തിന്റെ ദുരിതമയമായ കടലോരപ്രദേശങ്ങളിലും, കായലോരങ്ങളിലും മറ്റും ചെലവഴിക്കാനുള്ള സുവര്‍ണ്ണാവസരമാണ്‌ കേരളഭരണകൂടം നഷ്ടമാക്കിയത്‌.മന്തി എസ്‌.ശര്‍മ്മയും, വകുപ്പു സെക്രട്ടറിയായ ടെന്‍സിങ്ങും മറ്റു മേലാളന്മാരും ഇക്കാര്യത്തില്‍ കാട്ടിയ ക്രൂരമായ നിസംഗതയും കൃത്യവിലോപവും അത്യധികം പ്രതിക്ഷേധാര്‍ഹമാണ്‌. ഇവരെയൊക്കെ...

Monday, October 02, 2006

 

ഒരു പഴയ ആസൂത്രണ കഥ!

പി.വി. ഉണ്ണികൃഷ്ണന്‍ ഭാവി കേരളം രൂപപ്പെടുത്തുന്ന തിരക്കിലാണിപ്പോള്‍. സംസ്ഥാന ആസൂത്രണക്കമ്മീഷനംഗം.ഒരു ഗ്രൂപ്പിന്റെ വക്താവായി കമ്മീഷനില്‍ കയറിക്കൂടിയ അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത്‌ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ എക്സിക്യുട്ടീവ്‌ മിഷന്‍ ഡയറക്റ്ററായിരുന്നു. ഇക്കാലത്തെ ഇദ്ദേഹത്തിന്റെ പല ചെയ്തികളും ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയായിരുന്നു എന്ന് പല പഞ്ചായത്ത്‌ സമിതികളും അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു.
മാത്രവുമല്ല സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്‌ വിജിലന്‍സ്‌ അന്വേഷിച്ചു വരികയാണ്‌.
1. VE.7/05/TSR Dt 10-03-05 Misappropriation of Govt. Money
2.VE.1/05/TVM Dt 27-01-05
അധികാരത്തിലിരുന്ന സ്ഥലത്ത്‌ സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്തു എന്ന ആരോപണത്തിന്മേല്‍ അന്വേഷണത്തെ നേരിടുന്ന ഒരാള്‍ നടത്തുന്ന ആസൂത്രണം എത്രതോളം കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു ചേര്‍ന്നതായിരിക്കും?!
അഴിമതിരഹിതരായ പ്രതിഭകള്‍ക്കു വംശനാശം സംഭവിച്ച നാടാണോ കേരളം?!!

This page is powered 

by Blogger. Isn't yours?