**********സ്വാഗതം************ മാവേലിനാട്.: ബൂലോകത്തില്‍ മാവേലിനാടിനും ഒരിടം...

Saturday, September 30, 2006

ബൂലോകത്തില്‍ മാവേലിനാടിനും ഒരിടം...

പ്രിയമുള്ളവരേ..
ടെലിവിഷന്‍ മാധ്യമരംഗത്ത് അണിയറ, സാക്ഷി, സ്വയംവരം തുടങ്ങി നിരവധി പരിപാടികളിലൂടെ ശ്രദ് ധേയമായ NTVയുടെ അച്ചടിമാസികയാണ് മാവേലിനാട്. കേരളത്തിന് ഒരു പുതിയ വികസന രാഷ് ട്രീയദര്‍ശനം പകര്‍ന്നു നല്‍കുക എന്നതാണ് മാവേലിനാടിന്റെ പ്രധാന ലക്ഷ്യം. കൂടാതെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ അപചയങ്ങള്‍ക്കെതിരേ ഒരു തിരുത്തല്‍ ശക്തിയായും മാവേലിനാട് വര്‍ത്തിക്കുന്നു.
മാവേലിനാടിന്റെ വെബ് പേജ് കാണുക -
http://mavelinadu.co.nr
ബൂലോകത്തില്‍ ഗൌരവതരമായ ചര്‍ച്ചകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും ഞങ്ങള്‍ ഒരു വാതില്‍ തുറന്നിടുകയാണ്.
കേരളത്തിന്റെ സമഗ്രവികസനം സംബന്ധിച്ച് നിങ്ങളോരോരുത്തരുടെയും ആഭിപ്രായങ്ങള്‍ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു
ഒപ്പം ഈ ബ്ലോഗിനെ ജനകീയമാക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു...

മറുമൊഴികള്‍:
മാവേലിനാടിനും അണിയറപ്രവര്‍ത്തകര്‍ക്കും മലയാളം ബൂലോഗത്തേയ്ക്കു ഹാര്‍ദ്ദമായ സ്വാഗതം.
 
ബൂലോഗത്തേക്ക്‌ വരിക മാവേലിനാടേ
"സാക്ഷി"യുടെ ശില്‍പ്പികളുടെ ബ്ലോഗ്‌ ഗംഭീരമാകട്ടെ.
 
മാവേലിനട്‌ ബൂലോഗത്തിളേയ്ക്ക്‌ പ്രവേശിച്ചത്‌ കേരള‍ത്തെ ഇഷ്ടപ്പെടുന്ന മലയാളത്തെ സ്നേഹിക്കുന്ന ഒരുകൂട്ടം നല്ല ആളുകളുടെ ഇടയിലേയ്ക്കാണ്. മവേലിനാടിന്റെ പ്രസിദ്ധീകരനങ്ങള്‍ യൂണിക്കോട്‌ ഫോണ്ടിലേയ്ക്ക്‌ മാറ്റുകകൂടിചെയ്താല്‍ വളരെ നന്ന്‌. 22 ഫോണ്ടുകള്‍ യൂണികോട്‌ ഉള്‍പ്പെടെ വരമൊഴി എഡിറ്ററിന്റെ സഹായത്താല്‍ മാറ്റാമെന്നിരിക്കെ പ്രിന്റ്‌ ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഫോണ്ട്‌ മാറ്റം വരുത്തുവാന്‍ കഴിയുമോ?
 
ithu prathyasaykku vazhi nalkunnu..mavelinadinu ella bhavugangalum nerunu
 
മാവേലിനാടിന്റെ വരവോടെ ‌ബൂലോഗം സമ്പന്നമാവുന്നു.. പുതിയ ഉള്‍ക്കാഴ്ചക്കായി കാത്തിരിക്കുന്നു...
 
സ്വാഗതം. വെള്ള ബാക്ഗ്രൌണ്ടിലെ മഞ്ഞ വരികള്‍ വായന ആയാസമുള്ളതാക്കുന്നു.
 
പ്രിയമുള്ളവരേ..
ടെലിവിഷന്‍ മാധ്യമരംഗത്ത് അണിയറ, സാക്ഷി, സ്വയംവരം തുടങ്ങി നിരവധി പരിപാടികളിലൂടെ ശ്രദ് ധേയമായ NTVയുടെ അച്ചടിമാസികയാണ് മാവേലിനാട്. കേരളത്തിന് ഒരു പുതിയ വികസന രാഷ് ട്രീയദര്‍ശനം പകര്‍ന്നു നല്‍കുക എന്നതാണ് മാവേലിനാടിന്റെ പ്രധാന ലക്ഷ്യം. കൂടാതെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ അപചയങ്ങള്‍ക്കെതിരേ ഒരു തിരുത്തല്‍ ശക്തിയായും മാവേലിനാട് വര്‍ത്തിക്കുന്നു.
ബൂലോകത്തില്‍ ഗൌരവതരമായ ചര്‍ച്ചകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും ഞങ്ങള്‍ ഒരു വാതില്‍ തുറന്നിടുകയാണ്.
കേരളത്തിന്റെ സമഗ്രവികസനം സംബന്ധിച്ച് നിങ്ങളോരോരുത്തരുടെയും ആഭിപ്രായങ്ങള്‍ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു
ഒപ്പം ഈ ബ്ലോഗിനെ ജനകീയമാക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു...
 
Post a Comment

<< ഒന്നാം പേജിലേക്ക്

This page is powered 

by Blogger. Isn't yours?