**********സ്വാഗതം************ മാവേലിനാട്.: ഒരു പഴയ ആസൂത്രണ കഥ!

Monday, October 02, 2006

 

ഒരു പഴയ ആസൂത്രണ കഥ!

പി.വി. ഉണ്ണികൃഷ്ണന്‍ ഭാവി കേരളം രൂപപ്പെടുത്തുന്ന തിരക്കിലാണിപ്പോള്‍. സംസ്ഥാന ആസൂത്രണക്കമ്മീഷനംഗം.ഒരു ഗ്രൂപ്പിന്റെ വക്താവായി കമ്മീഷനില്‍ കയറിക്കൂടിയ അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത്‌ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ എക്സിക്യുട്ടീവ്‌ മിഷന്‍ ഡയറക്റ്ററായിരുന്നു. ഇക്കാലത്തെ ഇദ്ദേഹത്തിന്റെ പല ചെയ്തികളും ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയായിരുന്നു എന്ന് പല പഞ്ചായത്ത്‌ സമിതികളും അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു.
മാത്രവുമല്ല സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്‌ വിജിലന്‍സ്‌ അന്വേഷിച്ചു വരികയാണ്‌.
1. VE.7/05/TSR Dt 10-03-05 Misappropriation of Govt. Money
2.VE.1/05/TVM Dt 27-01-05
അധികാരത്തിലിരുന്ന സ്ഥലത്ത്‌ സര്‍ക്കാര്‍ പണം ദുര്‍വിനിയോഗം ചെയ്തു എന്ന ആരോപണത്തിന്മേല്‍ അന്വേഷണത്തെ നേരിടുന്ന ഒരാള്‍ നടത്തുന്ന ആസൂത്രണം എത്രതോളം കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു ചേര്‍ന്നതായിരിക്കും?!
അഴിമതിരഹിതരായ പ്രതിഭകള്‍ക്കു വംശനാശം സംഭവിച്ച നാടാണോ കേരളം?!!

മറുമൊഴികള്‍:
ആസൂത്രണബോര്‍ഡില്‍ പി.വി.ഉണ്ണിക്കൃഷ്ണനെ മെമ്പറാ‍ക്കുക വഴി ഈ സര്‍ക്കാര്‍ അതിന്റെ നയം വ്യക്തമാക്കുകയാണ് ചെയ്യുന്നത്. അതീവ പ്രധാന്യമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം കുട്ടിക്കളിപോലെ കണക്കാക്കി അട്ടിമറിച്ചതിന്റെ ഉത്തരവദിത്വം കേവലം ഇദ്ദേഹത്തിനു മത്രമാണ്. നഗരസഭകളിലെ ജീവനക്കാരുടെ സംഘടനകള്‍ പലതവണ ആവശ്യപെട്ടിട്ടും കമ്പ്യൂട്ടര്‍വല്‍ക്കരണത്തെക്കുറിച്ച് ഇതുവരെ ചര്‍ച്ചക്കുപോലും തയ്യാറായിട്ടില്ല...
 
ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്ന് മുന്‍പ് അതിന്റെ ശരിതെറ്റുകള്‍ തിരിച്ചറിയുന്നതല്ലേ ഭംഗി? തെളിവുകള്‍ സഹിതമല്ലേ ആരോപണങ്ങള്‍ നിരത്തേണ്ടത്? ദീര്‍ഘകാല ലക്ഷ്യങ്ങളുള്ള പദ്ധതികള്‍ തുടങ്ങുമ്പോള്‍തന്നെ രാഷ്ട്രീയ ആരോപണങ്ങള്‍ വേണോ? അവ സ്ഥിരമായ ആഡിറ്റിംഗിന്‍ വിധേയമാക്കുക മാത്രമാണ്‍ സംഗതമായത്. ഉണ്ണികൃഷ്ണന്‍ തന്റേതായ രീതിയില്‍ ജോലി നിര്‍വഹിച്ചിട്ടുണ്ട് എന്നു തന്നെയാണ്‍ എന്റെ വ്യക്തിപരമായ അനുഭവം. എന്നാല്‍ വിവര സാങ്കേതിക വിദ്യ ഭരണതലത്തില്‍ പ്രയോഗിക്കുന്നത് വളരെ സങ്കീര്‍ണ്ണമായ ജോലിയാണ്‍. ഗവേര്‍മെന്റിനെ ഒരു വലിയ എന്റര്‍പ്രൈസായി പരിഗണിച്ചാല്‍ ലക്ഷക്കണക്കിന്‍ ഉപയോക്താക്കളുള്ള, അനേകം ബിസിനസ് പ്രോസസ്സുകളുള്ള വളരെ സങ്കീര്‍ണ്ണമായ സോഫ്റ്റ്‌വെയറിന്റെ ആവശ്യകത വ്യക്തമാകും. ലോകത്തില്‍ അഞ്ചോ, ആറൊ വന്‍കിട കമ്പനികള്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം. ഈ രംഗത്തെ പ്രമുഖരായ ഐ.ബി.എം മസ്സാചുസെറ്റ്സ് സംസ്ഥാനത്തിന്‍ വേണ്ടി സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത് 350മില്യണ്‍ ഡോളര്‍ ചെലവില്‍ 5 വര്‍ഷം കൊണ്ടാണ്‍. വിവരസാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഗവര്‍മെന്റിന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യപടിയായി ഒരു ചീഫ് ആര്‍കിറ്റെക്റ്റിന്റെയും, ഓരൊ വകുപ്പിലും അതതു വകുപ്പിന്റെ ചുമതലയുള്ള ആര്‍കിറ്റെക്റ്റുകളേയും നിയമിക്കണം. അവര്‍ക്ക് കുറഞ്ഞത് 15 കൊല്ലം വന്‍‌കിട എന്റര്‍പ്രൈസ്, ഗവര്‍മെന്റ്റ് സോഫ്റ്റ്‌വെയറിലും പരിചയം വേണം. അവരും വകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് ബിസിനസ് പ്രോസസ്സുകള്‍ നിശ്ചയിക്കുകയും, അതു ഇം‌പ്ലിമന്റ് ചെയ്യുകയും വേണം. ഇതിന്‍ ഉണ്ണികൃഷ്ണനോ ഇന്നു കേരളത്തിലുള്ള ജോസഫ് (അച്യുതാനന്ദന്റെ ഐ.റ്റി. ഉപദേഷ്ടാവ്) പോലുള്ള അല്പവിഭവന്മാരൊ പോര. ഈ മേഖലയില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭര്‍ തന്നെ വേണം. അതില്ലാതെ നടത്തുന്നതെല്ലാം ഇരുട്ടൂ കൊണ്ട് ഓട്ടയടക്കലാണ്‍.
 
കാളിയനോട് യോജിക്കാനാവുന്നില്ല. താങ്കള്‍ പറയുന്ന സങ്കീര്‍ണമായജോലി ശ്രീ ഉണ്ണികൃഷ്ണന്‍ യാതൊരു മുന്‍‌വിധിയോ ദീര്‍ഘവീക്ഷണമോ ഇല്ലാതെ ‘തന്റേതായ രീതിയില്‍“ ചെയ്യാന്‍ ശ്രമിച്ച് കുട്ടിച്ചോറാക്കിയത് തെറ്റു തന്നെയല്ലേ? ഐ.ടി.മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറാവും മുന്‍പേയുള്ള പരിചയത്തില്‍ (ചിത്രാഞ്‌ജലി) നിന്നും വ്യക്തിപരമായി അദ്ദേഹത്തിനു സംഭവിച്ചമാറ്റം അമ്പരപ്പിച്ചിട്ടുണ്ട്, പലപ്പോഴും.
 
ക്ഷമിക്കണം, കഴിഞ്ഞ കമന്റില്‍ ‘കേരളീയനോട്” എന്നു തിരുത്തി വായിക്കാനപേക്ഷ
 
ചെണ്ടക്കാരാ,
ഞാന്‍ പറഞ്ഞതില്‍ വൈരുധ്യമില്ല. ഉണ്ണിക്കൃഷ്ണന്‍ മാറിയിട്ടില്ല. ഈ ജോലി എന്താണെന്ന് നിര്‍വ്വചിക്കാന്‍ ഭരണകൂടം പരാജയപ്പെട്ടപ്പോള്‍ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവാകാ‍ന്‍ അദ്ദേഹം വിധിക്കപ്പെട്ടൂ എന്നു മാത്രം. ഓരോ ജോലിയും ചെയ്യേണ്ടത് യോഗ്യതയുള്ളവരാണ്‍ എന്നും, ആ യോഗ്യത എന്താണെന്നും ഉള്ള തിരിച്ചറിവ് ജനങ്ങള്‍ക്കും ഗവറ്മെന്റിനും ഇല്ലാത്തതു കൊണ്ടല്ലേ I.A.Sകാര്‍ കമ്പനികള്‍ ഭരിക്കുന്നത്, 7-ആം ക്ലാസുകാരന്‍ മുഖ്യമന്ത്രി ആകുന്നത്. അതേ കുഴപ്പം ഇവിടെയും പറ്റിയെന്നു മാത്രം.
 
മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവിനു രാജ്യഭാരമൊഴിയാന്‍ എത്ര നേരം വേണം. ആതുകൊണ്ട് അദ്ദേഹം ചെയ്തതിനെ ന്യായീകരികരിക്കാന്‍ എനിക്കു കഴിയുന്നില്ല.
ഓഫ്.ടോ: ഈ മാവേലിനാടും, ‘അണിയറ’ ശില്‍പ്പികളുടെ മാവേലിനാടുമായി ബന്ധമെന്തെങ്കിലുമുണ്ടോ..?
 
ഉണ്ണികൃഷ്ന്ണന്‍ അഴിമതിക്കാരനാണെന്നത് നഗ്നമായ ഒരു സത്യമാണ്. എല്ലാ രാഷ്ട്രീയമേലാളന്മാര്‍ക്കും അറിയാവുന്നതുമാണ് ഇക്കാര്യം. ഇവരൊക്കെ ആസൂത്രണം ചെയ്യുന്ന ഈ നാട്ടില്‍ ജനിച്ച നാമൊക്കെ ഭാഗ്യവാന്മാര്‍ തന്നെ ! സംശയമില്ല!!
 
during UDF
S/S C.P.JOHN,VIJAYARAGHAVAN,C.V.PADMARAJAN etc decorated the board.NowP.V.UNNIKRISHNAN like people decorating it.A man who do not know kerala situation made vice-chairman.ofcourse he is a proffessor atleast.People of academic brilliance beposted irrespective of politicalaffiliation.Beard is not
enough. Praveen
 
Post a Comment



<< ഒന്നാം പേജിലേക്ക്

This page is powered 

by Blogger. Isn't yours?