**********സ്വാഗതം************ മാവേലിനാട്.: ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കണം...

Monday, October 09, 2006

 

ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കണം...

മാവേലിനാട്‌ മാസിക ജൂലൈ ലക്കം കേരളത്തിന്റെ മത്സ്യബന്ധനവകുപ്പു മന്ത്രി എസ്. ശര്‍മ്മ സമക്ഷം ഒരു നിര്‍ദ്ദേശം വച്ചിരുന്നു. 16-06-06 ലെ കേന്ദ്രക്യബിനറ്റ്‌ തീരുമാനപ്രകാരം രൂപീകരിക്കാനുദ്ദേശിക്കുന്ന നാഷണല്‍ ഫിഷറീസ്‌ ഡെവലപ്‌ മെന്റ്‌ ബോര്‍ഡിന്റെ (NFDB) ആസ്ഥാനം കേരളമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണം. ഇതായിരുന്നു നിര്‍ദ്ദേശം.
അടുത്ത ആറുവര്‍ഷക്കാലം 2100 കോടി രൂപ, ശുദ്ധജലമത്സ്യകൃഷി, അണക്കെട്ടിനുള്ളിലെ മത്സ്യകൃഷി, ഉള്‍നാടന്‍ മത്സ്യകൃഷി, ഈ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിലൂടെ 2012 ഓടെ 39 ലക്ഷം ടണ്‍ മത്സ്യോല്‍പാദനവും 35 ലക്ഷം തൊഴിലവസരങ്ങളും ഈ പദ്ധതി ലക്ഷ്യമിടുന്നു.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം(ആറു ലക്ഷം ടണ്‍) സമുദ്രമത്സ്യം പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന, ജലാശയങ്ങളാല്‍ സമൃദ്ധമായ കേരളം എന്തുകൊണ്ടും നാഷണല്‍ ഫിഷറീസ്‌ ഡെവലപ്‌മെന്റ്‌ ബോര്‍ഡ്‌ ആസ്ഥാനത്തിന് അനുയോജ്യമാണെന്നും 'മാവേലിനാട്‌' മന്ത്രിക്കെഴുതി.
മൂന്നു മാസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒക്ടോബര്‍ മാസം 7ന്‌ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ NFDB ആസ്ഥാനം ഉദ്ഘാടനം ചെയ്തു-ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍ !!'
മാവേലിനാട്‌ നടത്തിയ തുടരന്വേഷണഫലങ്ങള്‍ കൂടുതല്‍ ഞെട്ടിക്കുന്നതായിരുന്നു. ഈ ആവശ്യമുന്നയിച്ച്‌ ഒരു കത്തോ ഫോണ്‍ കോളോ പോലും കേരളത്തില്‍ നിന്ന് പോയിട്ടില്ല. ഒരാളും കേന്ദ്ര ഫിഷറീസ്‌ വകുപ്പുമായി സംസാരിച്ചില്ല.അടുത്ത ആറുവര്‍ഷക്കാലം 2100 കോടി രൂപയുടെ ഒരു പ്രധാന ഭാഗം കേരളത്തിന്റെ ദുരിതമയമായ കടലോരപ്രദേശങ്ങളിലും, കായലോരങ്ങളിലും മറ്റും ചെലവഴിക്കാനുള്ള സുവര്‍ണ്ണാവസരമാണ്‌ കേരളഭരണകൂടം നഷ്ടമാക്കിയത്‌.മന്തി എസ്‌.ശര്‍മ്മയും, വകുപ്പു സെക്രട്ടറിയായ ടെന്‍സിങ്ങും മറ്റു മേലാളന്മാരും ഇക്കാര്യത്തില്‍ കാട്ടിയ ക്രൂരമായ നിസംഗതയും കൃത്യവിലോപവും അത്യധികം പ്രതിക്ഷേധാര്‍ഹമാണ്‌. ഇവരെയൊക്കെ...

മറുമൊഴികള്‍:
അങ്ങിനെ എത്ര എത്ര പദ്ധതികള്‍ നാമറിയാതെ ‘ആമ്പിള്ളേര്‍’ കൊണ്ടു പോകുന്നു. കമ്മ്യൂണിസത്തിന്‍റെയും മാര്‍ക്സിന്‍റെയും കൂട്ടത്തില്‍ പാവപ്പെട്ടവന്‍റെയും പേരു പറഞ്ഞ് അധികാരത്തില്‍ എത്തുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇവര്‍ക്കൊക്കെ ഉള്ളൂ. നമ്മള്‍ കഴുതകല്‍ ! വോട്ടുചെയ്യാന്‍ വിധിക്കപ്പെട്ടവര്‍!!
ശര്‍മ്മയ്ക്കാണെങ്കില്‍ ഗ്രൂപ്പുകളിയില്‍ ഒന്നാം സ്ഥാനം വേണൊ രണ്ടു വേണൊ എന്ന് മത്സരിക്കുന്ന കാലം.
കലികാലം.
മുക്കാലില്‍ കെട്ടി മാത്രമല്ല...
ഇവരെ കല്ലെറിഞ്ഞു കൊല്ലണം... നമ്മള്‍ പാപം (വോട്ട്) ചെയ്തവര്‍!!
 
മാറിയും തിരിഞ്ഞും പല വകുപ്പുകള്‍ കൈകാര്യം ചെയ്ത്‌ ഒന്നിനോടും താല്‍പ്പര്യമോ ഒരു മെഷീനറിയോടും കമ്മിറ്റ്മെന്റോ ഇല്ലാതെയാവുന്ന ഐ ഏ എസ്‌ ഓഫീസര്‍മാരുടെയും ഐ എഫ്‌ എസ്‌ ഓഫീസറന്മാരുടെയും കൊള്ളരുതാഴിക ആകാനാണു സാദ്ധത കൂടുതല്‍. ഒരു ഡിപ്പാര്‍ട്ടുമെന്റിനോടും ഒരു കടപ്പാടോ പൂര്‍ണ്ണമായ മനസ്സിലാക്കല്‍ പോലുമോ erudition O ഇല്ലാത്ത ഇവരില്‍ ഭൂരിഭാഗവും ചുമ്മാ ആപ്പീസര്‍മാരാണ്‌. സാങ്കേതികമായ ചുമതല വഹിക്കുന്നവരെയോ പരമ പുച്ഛവും.

ഇമ്മാതിരി പ്രോജക്റ്റുകള്‍ക്കായി കടലാസ്സെത്തേണ്ട അഡീഷണല്‍ ഡയറക്റ്റര്‍ പ്പ്രോജക്റ്റ്സ്‌ ഡോ. സഞ്ജീവ്‌ ഘോഷ്‌, നിഫാം പ്രോജക്റ്റ്‌ ഡയറക്റ്റര്‍ ശ്രീമാന്‍ ഷാജി എന്നിവരോട്‌ അന്വേഷിച്ചാല്‍ ഇതിനെക്കുറിച്ച്‌ ഒരു നിര്‍ദ്ദേശവും വന്നിട്ടില്ലെന്നും ആരും അഭിപ്രായവും ചോദിച്ചില്ലെന്നും മറുപടി കിട്ടാനാണു സാദ്ധ്യത.

[ഒരു തമാശ. ആരൊക്കെ ആരാണെന്നു നോക്കാന്‍ സര്‍ക്കാര്‍സ്‌ സൈറ്റില്‍ കയറി നോക്കി. ഐ ഏ എസ്‌ ഐ എഫ്‌ എസ്സ്‌ എന്നൊക്കെ വെണ്ടക്കായ കാണാനുണ്ട്‌, പക്ഷേ അതതു വിഷയത്തില്‍ പയറ്റി തെളിഞ്ഞവര്‍ക്ക്‌ പല അഥോറിറ്റേറിയന്‍ മാര്‍ അടങ്ങുന്ന മഹാരഥന്മാര്‍ക്ക്‌ ഡോക്റ്റര്‍ ഒക്കെ മുറിച്ച്‌ saada Shri ചേര്‍ത്തു വിട്ടിരിക്കുന്നു]

ഇപ്പോള്‍ തന്നെ നിലവിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ കൊച്ചിയിലെ ഇന്റെഗ്രേറ്റഡ്‌ ഫിഷറീസ്‌ പ്രോജക്റ്റ്‌, നിഫാം എന്നിവയെന്തു ചെയ്യുന്നു എന്നും കൂടി അന്വേഷിച്ചാല്‍ "അമ്പതിനായിരം കോടി മുടക്കി കണ്ടമാനം
രാജ്യങ്ങളുമായി ടെക്നിക്കല്‍ പാര്‍ട്ട്‌ണര്‍ഷിപ്പോടെ മൂന്നു ചക്ക മുള്ളോടെ വിഴുങ്ങും ഹേ ഹൂ ഹം" എന്നു തറക്കല്ലും ഇട്ടേച്ചു പോകുന്ന കേന്ദ്രമന്ത്രിമാര്‍ എന്തൊക്കെ നടപ്പിലാക്കുമെന്നും അറിയാന്‍ കഴിയും.

ചുമ്മാ സ്ഥാപനങ്ങള്‍, അതില്‍ ചുമ്മാ ഐ എ എസ്സുകാര്‍, അതില്‍ ചുമ്മാ കടലാസുകള്‍.
 
You should have followed it up for the welfare of Kerala. Now it is like waiting till everything is over and making accusations - like the political parties.
 
മുക്കാലിയില്‍ കെട്ടി അടിച്ചാല്‍ മാത്രം പോര, മുള്ളുമുരിക്കില്‍ കയറി ഊര്‍ന്നിറങ്ങാനും പറയണം. ഇത്തിരി കൈമണി ഒത്ത് കിട്ടും എന്നുംകൂടി ആ കത്തില്‍ അയച്ചിരുന്നെങ്കില്‍ ഒരു പക്ഷെ എന്തെങ്കിലും നടന്നേനേ :(
 
തികച്ചും കുറ്റകരമായ അനാസ്ഥയാണ്‌ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്‌. എന്നാല്‍ ഇതിനെ ഉദ്യോഗസ്ഥരുടെ വീഴ്ചയാകാം എന്ന മട്ടിലുള്ള ചില കമന്റുകള്‍ കാണമ്പോള്‍ വിഷമം തോന്നുന്നു. ഈ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇത്തരം അഭിപ്രായങ്ങള്‍ ഒരു ഫാഷന്‍ ആയിരിക്കുകയാണ്‌. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു, അവര്‍ അനാസ്ഥ കാട്ടി എന്നിങ്ങനെ. മന്ത്രിമാരുടെ കഴിവുകേടിനെ എന്തിനിങ്ങനെ വെള്ളപൂശുന്നു ? ഉദ്യോഗസ്ഥരുടെ ഇടയിലും കള്ളനാണയങ്ങള്‍ ഉണ്ടാകാം. മന്ത്രിമാരിലും പൊതുപ്രവര്‍ത്തകരിലുമുള്ളതുപോലെ.

മാവേലിനാടിന്റെ പ്രവര്‍ത്തനം വെറുതെ കുറ്റം പറയുക മാത്രമാണെന്ന്, വിഴിഞ്ഞം പദ്ധതിയ്ക്കു വേണ്ടി അവര്‍ ചെയ്തതു അറിയാവുന്നവര്‍ ആരും പറയില്ല.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു (മന്ത്രിയായാലും ഉദ്യോഗസ്ഥരായാലും) ഒരു അക്കൗണ്ടബിലിറ്റി ഉണ്ടാക്കാന്‍ നമുക്ക്‌ എന്തു ചെയ്യാന്‍ കഴിയും ?
 
നമ്മുടെ നാട് ഒരിക്കലും നന്നാവില്ല എന്ന് വെറുതേയിരുന്ന്‌ വാചകമടിക്കാതെ കേരളത്തിന്റെ സാദ്ധ്യതകള്‍ അധികാരികളെ അറിയിക്കുകയും ചില ഓര്‍മ്മപ്പെടുത്തലുകളിലൂടെയും നിശിതമായ വിമര്‍ശനത്തിലൂടെയും പുതിയ ഒരു വികസന സംസ്കാരത്തിന് നാന്ദി കുറിക്കുകയും ചെയ്യുക എന്നതാണ് എന്‍.ടി.വിയുടെയും മാവേലിനാടിന്റെയും മാധ്യമഅജണ്ട.
ഞങ്ങള്‍ക്ക് പറയാനും എഴുതാനും മാത്രമേ കഴിയൂ.
ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാണെന്ന് ഞങ്ങള്‍ക്ക് 100% ഉറപ്പുള്ളവയായിരിക്കും.
അവയെ അംഗീകരിക്കേണ്ടത് ഭരണാധികാരികളാണ്, മറ്റു മാധ്യമങ്ങളാണ് സര്‍വ്വോപരി ജനങ്ങളാണ്.
ചിലപ്പോള്‍ ഞങ്ങളുടെ ധര്‍മ്മരോഷം നിശിതമായ വിമര്‍ശനമായി മാറാറുണ്ട്. അത് ചിലരെയൊക്കെ തീവ്രമായി ബാധിക്കാറുമുണ്ട്. അതാണ് ‘അണിയറ‘ എന്ന ഞങ്ങളുടെ പരിപാടിക്ക് മലയാള ദൃശ്യമാധ്യമങ്ങളില്‍ ഇടമില്ലാതാക്കിയതും.
കേരളത്തിന്റെ സമഗ്രമായ വികസനത്തില്‍ കവിഞ്ഞ ഒരു ഒത്തുതീര്‍പ്പിനും ഞങ്ങള്‍ തയ്യാറല്ല.
 
Post a Comment



<< ഒന്നാം പേജിലേക്ക്

This page is powered 

by Blogger. Isn't yours?